ആലപ്പുഴയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി
ആലപ്പുഴ :
ഹരിപ്പാട് അന്യ സംസ്ഥാന തൊഴിലായിയെ കുത്തി കൊന്നു . കൊൽക്കത്ത സ്വദേശിയായ 42 കാരൻ ഓംപ്രകാശ് ആണ് കൊല്ലപ്പെട്ടത്. മത്സ്യ വില്പനയിലെ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിൽ 4 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയാണ് ഓംപ്രകാശിനെ കുത്തിയത്. ഹരിപ്പാട് നാരകത്തറയിലാണ് ദാരുണസംഭവമുണ്ടായത്.
കസ്റ്റഡിയിലെടുത്ത 4 പേരും അതിഥി തൊഴിലാളികളാണ്. അതേ സമയം കുത്തിയ ആളെ തിരിച്ചറിഞ്ഞിട്ടില്ല. സാമ്പത്തിക തർക്കമാണോ കൊലപാതകത്തിന് പിന്നിൽ എന്നും അന്വേഷിക്കുന്നതായി പോലീസ് വ്യക്തമാക്കി. ഗൂഗിൾപേയിൽ പണം നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കമുണ്ടാവുകയായിരുന്നു. ഇത് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് സൂചന. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.