എഞ്ചിനീയറിങ് ബിരുദം പൂർത്തിയാക്കിയവർക്ക് ഇന്ത്യൻ ആർമിയിൽ ജോലി നേടാം

 എഞ്ചിനീയറിങ് ബിരുദം പൂർത്തിയാക്കിയവർക്ക് ഇന്ത്യൻ ആർമിയിൽ ജോലി നേടാം

ഇന്ത്യൻ ആർമിയുടെ ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സി (TGC – 140) ലേക്ക് അപേക്ഷിക്കാം. കോഴ്സ് പൂർത്തിയാക്കിയിറങ്ങുമ്പോൾ ലഫ്റ്റണൻ്റ് റാങ്കിലുള്ള ഉദ്യോഗമാണ് കാത്തിരിക്കുന്നത്. കോഴ്സിലേക്കുള്ള അപേക്ഷ ഏപ്രിൽ 10 മുതൽ സ്വീകരിച്ചു തുടങ്ങി. മെയ് ഒൻപതിന് ഉച്ചകഴിഞ്ഞ് മൂന്നു മണിവരെ അപേക്ഷ സമർപ്പിക്കാം.

ആകെ 30 സീറ്റുകളാണ് ഉള്ളത്. 20നും 27നും ഇടയിൽ പ്രായമുള്ള അവിവാഹിതരായ യുവാക്കൾക്കാണ് അവസരം. എഞ്ചിനീയറിങ് ബിരുദം പൂർത്തിയാക്കിയവർക്കും നിലവിൽ അവസാന വർഷ കോഴ്സ് ചെയ്യുന്നവർക്കും അപേക്ഷിക്കാം.

ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥികൾ സെലക്ഷൻ സർവീസ് ബോർഡി (എസ്എസ്ബി) ൻ്റെ ഇൻ്റർവ്യു അഭിമുഖീകരിക്കണം. തുടർന്ന് വൈദ്യപരിശോധന നടക്കും. ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.joinindianarmy.nic.in ൽ വിശദവിവരങ്ങൾ ലഭ്യമാണ്. ഇതേ വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഡെറാഡൂണിലെ ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ അടുത്ത വർഷം ജനുവരിയിലാകും കോഴ്സ് ആരംഭിക്കുക. ഒരു വർഷമാണ് പരിശീലനം. പരിശീലനക്കാലയളവിലെ മുഴുവൻ ചെലവും സർക്കാർ ആണ് വഹിക്കുക. പരിശീലനം പൂർത്തിയാക്കി ഇറങ്ങുന്നവർക്ക് ലഫ്റ്റണൻ്റ് റാങ്കിലാണ് നിയമനം. രണ്ട് വർഷം പൂർത്തിയാക്കുന്നതോടെ ക്യാപ്റ്റൻ റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News