അയർലൻഡ് സാധാരണ നിലയിലേക്ക്
ഡബ്ളിൻ:
അയർലൻഡിനെ വിറപ്പിച്ച എവോയ്ൻ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു. മണിക്കൂറിൽ 183 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമാണ് വരുത്തിയതു്. വെള്ളിയാഴ്ച പുലർച്ചെ കോഡൊണഗലിലെ റാഫോയിലെ ഫെഡി ഗ്ലാസിൽ കാറിന് മുകളിൽ മരം വീണ് ഇരുപതുകാരൻ മരിച്ചു. കാറ്റിന്റെ വേഗത കുറഞ്ഞതോടെ അധികൃതർ നാശനഷ്ടങ്ങൾ വിലയിരുത്താൻ തുടങ്ങി.