കെഎസ്ആർടിസി യിൽ ചലോ ആപ് ഉടൻ
കോഴിക്കോട്:
കെ എസ് ആർ ടി സി മൂന്നു മാസത്തിനുള്ളിൽ പൂർണമായും ഡിജിറ്റൽവൽക്കരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ. ട്രെയിൻ ആപ്പുകൾക്ക് സമാനമായി ബസിന്റെ സഞ്ചാരപാത അറിയാനും യാത്ര ബുക്കുചെയ്യാനുമുള്ള ചലോ ആപ് ഉടൻ പുറത്തിറങ്ങും.ആൻഡ്രോയിഡ് ടിക്കറ്റ് മെഷീൻ രണ്ടു മാസത്തിനുള്ളിൽ നടപ്പാക്കും. ഭാവിയിൽ ബസിനുള്ളിൽ ലഘു ഭക്ഷണം ഓർഡർ ചെയ്ത് എത്തിക്കാനുള്ള സൗകര്യമൊരുക്കും. സുലഭ് ഏജൻസിയുമായി ചേർന്ന് ബസ് സ്റ്റേഷനുകൾ രണ്ടു മാസത്തിനുള്ളിൽ ബ്രാൻഡ് ചെയ്യും. സൂപ്പർ ഫാസ്‌റ്റുകൾ ചാർജ് വർധിപ്പിക്കാതെ എസി ആക്കും. ഇതിന്റെ ട്രയൽ റൺ ഉടൻ തുടങ്ങും. മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് ടാബ് നൽകും.