തെരഞ്ഞെടുപ്പിൽ പൗരത്വരേഖ നിർബന്ധമാക്കി

വാഷിങ്ടൺ:
അമേരിക്കയിൽ തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തിയുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. വോട്ടർ രജിസ്ട്രേഷന് പൗരത്വരേഖ നിർബന്ധമാക്കുന്നതാണ് സുപ്രധാന മാറ്റം. പോസ്റ്റൽ വോട്ടുകളെല്ലാം വോട്ടിങ് ദിനത്തിനുള്ളിൽ കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുക, വൈകി കിട്ടുന്നവ എണ്ണാതിരിക്കുക തുടങ്ങിയ മാറ്റങ്ങളുണ്ട്. ചില തെരഞ്ഞെടുപ്പുകളിൽ വിദേശ സംഭാവനകൾ വിലക്കുകയും ചെയ്തു. വോട്ട് ചെയ്യാനെത്തുന്നവർ അമേരിക്കൻ പാസ്പോർട്ടോ, ജനന സർട്ടിഫിക്കറ്റോ നിർബന്ധമായും ഹാജരാക്കണം.അമേരിക്കൻ പൗരരല്ലാത്തവർ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ ആവശ്യമായ വിവരങ്ങൾ ഫെഡറൽ ഏജൻസികൾ സംസ്ഥാനങ്ങൾക്ക് കൈമാറണം – തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ.
[27/03, 7:40 pm] Tnn Sathyan, V: വിഴിഞ്ഞം തുറമുഖത്ത് കസ്റ്റംസ് ഓഫീസ് തുറന്നു
തിരുവനന്തപുരം:
വിഴിഞ്ഞം തുറമുഖത്തെ കസ്റ്റംസ് ഓഫീസ് കേന്ദ്ര നികുതി കസ്റ്റംസ് ചീഫ് കമ്മീഷണർ എസ് കെ റഹ്മാൻ ഉദ്ഘാടനം ചെയ്തു. കൊച്ചി കസ്റ്റംസ് കമ്മീഷണർ പ്രിവന്റീവ്) കെ പത്മാവതി, അദാനി പോർട്സ് സിഇഒ പ്രദീപ് ജയരാമൻ എന്നിവർക്കൊപ്പം തീരസംരക്ഷണ സേന, ഇമിഗ്രേഷൻഷിപ്പിങ് ലൈൻ പ്രതിനിധികളും പങ്കെടുത്തു. സമുദ്രമേഖലാ വ്യാപാരത്തിനും ലോജിസ്റ്റിക്സിനുമുള്ള സുപ്രധാന കേന്ദ്രമെന്ന നിലയിൽ ഓഫീസിന്റെ ഉദ്ഘാടനം വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനത്തിൽ നാഴികക്കല്ലാണ്.