ലോകം ഉറ്റുനോക്കുന്ന സിനിമയാകും എമ്പുരാനെന്ന് മോഹൻലാൽ

കൊച്ചി:
ലോകം മുഴുവൻ ഉറ്റുനോക്കുന്ന സിനിമയാണ് ‘ എമ്പുരാൻ’ എന്ന് മോഹൻലാൽ. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എമ്പുരാൻ ബംഗളുരുവിൽ 1350 സ്ക്രീനുകളിലാണ് റിലീസ്. യുഎഇയിലും, ജർമ്മനിയിലും റിലീസുണ്ട്. ഏറെ തടസ്സങ്ങൾ അതിജീവിച്ചാണ് ഷൂട്ടിങ് പൂർത്തിയാക്കിയതെന്നും അഞ്ഞൂറോളം പേരുള്ള സംഘത്തെ ലെ ലഡാക്കിൽ എത്തിക്കേണ്ട അവസ്ഥയുണ്ടായെന്നും മോഹൻലാൽ പറഞ്ഞു. റിലീസിന് മുമ്പെ സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ പൃഥ്വിരാജ് പറഞ്ഞു. നിർമാതാക്കളായ ഗോകുലം ഗോപാലൻ,ആന്റണി പെരുമ്പാവൂർ, അഭിനേതാക്കളായ ഇന്ദ്രജിത്, മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവരും പങ്കെടുത്തു.