സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഇന്തോനേഷ്യയും
ന്യൂഡൽഹി:
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും പ്രതിരോധ, വ്യാപാര മേഖലയിൽ സംയുക്തമായി പ്രവർത്തിക്കുവാനുമുള്ള കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയും ഒപ്പുവച്ചു.ആസിയാൻ ചേരിയിലും ഇന്തോ പസഫിക് മേഖലയിലും ഇൻഡോനേഷ്യ ഇന്ത്യയുടെ പ്രധാന പങ്കാളിയാണെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം മോദി പറഞ്ഞു. സൈനികോപകരണ നിർമാണ രംഗത്തും ഒന്നിച്ച് പ്രവർത്തിക്കാൻ ധാരണയായി. സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങൾ തടയൽ, തിരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവയിലെ സഹകരണം ശക്തിപ്പെടുത്താനുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു.