കോട്ടപ്പടി മാർ ഏലിയാസ് കോളേജിലെ ടൂറിസം ഡിപ്പാർട്ട്മെൻറ്: പഠന റിപ്പോർട്ട് സമർപ്പിച്ചു

അന്തർദേശീയ ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി കോട്ടപ്പടി മാർ ഏലിയാസ് കോളേജിലെ ടൂറിസം ഡിപ്പാർട്ട്മെൻറ് കോതമംഗലം താലൂക്കിലെ വിവിധ ടൂറിസം മേഖലകളെ കുറിച്ച് സമഗ്രമായ പഠനം നടത്തി .പഠനത്തിൻറെ റിപ്പോർട്ട് വകുപ്പ് അധ്യക്ഷ ജിലി കെ എൽദോസ് കോളേജ് മാനേജർ സുനിൽ ജോസഫിന് കൈമാറി ചടങ്ങിൽ പ്രിൻസിപ്പൽ ഡോക്ടർ ജോസഫ് ടി മൂലയിൽ അധിക്ഷത വഹിച്ചു.വൈസ് പ്രിൻസിപ്പൽ ജിൻസി പി മാത്യൂസ് ,ഐക്യുഎസ്സി കോഡിനേറ്റർ ടിൻ്റു സ്കറിയ,സ്റ്റാഫ് സെക്രട്ടറി ശ്രീകല സി , നെവിൻ ബോബൻ,കോളേജ് യൂണിയൻ ചെയർപേഴ്സൺ ശിവകാമി സജീവൻ എന്നിവർ സംസാരിച്ചു .