വിജയ്‌യുടെ പരിപാടിക്കിടെ തിക്കും തിരക്കും; 33 പേർക്ക് ദാരുണാന്ത്യം, മരണസംഖ്യ ഉയരുമെന്ന് ആശങ്ക

 വിജയ്‌യുടെ   പരിപാടിക്കിടെ തിക്കും തിരക്കും; 33 പേർക്ക് ദാരുണാന്ത്യം, മരണസംഖ്യ ഉയരുമെന്ന് ആശങ്ക

കരൂർ (തമിഴ്‌നാട്):

 തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്‌യുടെ പ്രചാരണ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 31 പേർക്ക് ദാരുണാന്ത്യം. 17 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ശനിയാഴ്ച രാത്രി കരൂരിൽ നടന്ന പ്രചാരണ യോഗത്തിലാണ് നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്. സംഭവത്തെത്തുടർന്ന് കരുവൂരിലെയും സമീപത്തെയും ആശുപത്രികളോട് അടിയന്തര സാഹചര്യങ്ങൾക്കായി സജ്ജരാകാൻ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉത്തരവിട്ടു.

2026 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ടിവികെയുടെ പ്രചാരണത്തിൻ്റെ ഭാഗമായാണ് വിജയ് സംസ്ഥാന പര്യടനം നടത്തുന്നത്. ഇതിൻ്റെ ഭാഗമായി ഈ മാസം 13ൻ്റെ തീയതി മുതൽ എല്ലാ ശനിയാഴ്ചകളിലും ഓരോ ജില്ലകളിൽ പ്രചാരണം നടത്തിവരികയായിരുന്നു. നാമക്കൽ, കരൂർ ജില്ലകളിലായിരുന്നു ഇത്തവണത്തെ പര്യടനം; നാമക്കലിലും വൻ ജനക്കൂട്ടം താരത്തെ കാണാനെത്തിയിരുന്നു.

വൈകുന്നേരം 7ന് കരൂർ ജില്ലയിലെ പ്രചാരണ യോഗത്തിൽ വിജയ് സംസാരിച്ചു തുടങ്ങിയതിന് പിന്നാലെ തിരക്ക് നിയന്ത്രണാതീതമാകുകയായിരുന്നു. ആദ്യമൊരു വനിത ബോധരഹിതയായി വീണതിനെത്തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകി; ഇതിനു പുറകെ 30ൽ അധികം പേർ അടുത്തടുത്ത് ബോധരഹിതരായി വീഴുകയും, തിക്കിലും തിരക്കിലും പെടുകയുമായിരുന്നു. ഏഴ് മുതിർന്നവരും മൂന്ന് കുട്ടികളുമാണ് മരിച്ചവരിൽ ഉൾപ്പെടുന്നതെന്ന് കരൂർ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.

അബോധാവസ്ഥയിലായവരെ പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ രക്ഷപ്പെടുത്തി ആംബുലൻസിൽ ആശുപത്രികളിലേക്ക് മാറ്റി. നിലവിൽ നിരവധി പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്; മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം കാത്തിരിക്കുന്നു. സ്ഥലത്തെ അമിതമായ തിരക്കാണ് പരിഭ്രാന്തിക്കും തിക്കും തിരക്കിനും കാരണമായതെന്നാണ് പ്രാഥമിക സൂചന.

മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ നിർദേശപ്രകാരം ഡിഎംകെ ജില്ലാ സെക്രട്ടറി വി സെന്തിൽ ബാലാജി ഉടൻ തന്നെ ആശുപത്രിയിലെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. സംസ്ഥാന ആരോഗ്യ മന്ത്രി എംഎ സുബ്രഹ്മണ്യൻ, മന്ത്രി അൻബിൽ മഹേഷ് എന്നിവരോട് നേരിട്ട് സംഭവസ്ഥലത്തേക്ക് പോകാനും മുഖ്യമന്ത്രി നിർദേശം നൽകി. മുൻ മന്ത്രി സെന്തിൽ ബാലാജി കരൂർ സർക്കാർ ആശുപത്രിയിലെത്തി ചികിത്സയിലുള്ളവരെ സന്ദർശിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News