4 ഇസ്രയേൽ വനിതാ സൈനികർക്കും 200 പലസ്തീൻകാർക്കും മോചനം
ടെൽ അവീവ്:
ഗാസ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസ് നാല് വനിത ഇസ്രയേലി സൈനികരെ കൈമാറി. പകരം ഇസ്രയേൽ 200 പലസ്തീൻ തടവുകാരെ മോചിപ്പിച്ചു. ഗാസ സിറ്റി ചത്വരത്തിൽ ഹമാസ് ഒരുക്കിയ വേദിയിൽ വച്ചാണ് ഇവരെ റെഡ്ക്രോസിന് കൈമാറിയത്.ഇസ്രയേലിലെ നഹാൽ ഓസിൽ നിന്ന് 2023 ഒക്ടോബർ ഏഴിന് കടത്തിക്കൊണ്ടുപോയ ഇസ്രയേൽ സൈനികരായ കരീന അറീവ്, ഡാനില്ലെ ഗിലോബ, നാമ ലെവി,ലിറി ആൽബാഗ് എന്നിവരെയാണ് ഹമാസ് കൈമാറിയതു്. 477 ദിവസത്തോളം ഇവർ ഹമാസിന്റെ തടവിലായിരുന്നു. ആർക്കും ശാരിരിക അവശതകളോ പരിക്കുകളോയില്ല.അതേസമയം ഹമാസിന്റെ പക്കലുണ്ടെന്ന് കരുതുന്ന വനിതാ ബന്ദി ആർബെൽ യെഹൂദിനെ മോചിപ്പിക്കാതെ വടക്കൻ ഗാസയിലൂടെ പലസ്തീൻകാരെ പ്രവേശിപ്പിക്കില്ലെന്ന് ഇസ്രയേൽ പ്രധാന മാന്ത്രിയുടെ ഓഫീസ് അറിയിച്ചു.