റഷ്യൻ പര്യടനം പൂർത്തിയാക്കി തരൂർ ഡൽഹിയിൽ തിരിച്ചെത്തി

ന്യൂ ഡൽഹി:
റഷ്യൻ പര്യടനം പൂർത്തിയാക്കി ഡൽഹിയിലെത്തിയ ലോക്സഭാ എംപി ശശി തരൂരിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ്. തുടർച്ചയായുള്ള മോദി സ്തുതിയിൽ പാർട്ടി ഹൈക്കമാന്റിലടക്കം കടുത്ത അതൃപ്തി നിലനിൽക്കെയാണ് റഷ്യൻ പര്യടനം പൂർത്തിയാക്കി തരൂർ ഡൽഹിയിലെത്തിയിരിക്കുന്നത്. മോദി സ്തുതിയിൽ തരൂരിനെ ഇത്തരത്തിൽ കയറൂരി വിടരുതെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമായിരിക്കെ കോൺഗ്രസ് നേതൃത്വം ഉടൻതന്നെ തരൂരിനോട് വിശദീകരണം ചോദിക്കാനും സാധ്യതയുണ്ട്.
