ഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു;

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. 17 ദിവസങ്ങൾ നീണ്ട പരിശ്രമത്തിനും രക്ഷാപ്രവർത്തനത്തിനും ഒടുവിലാണ് തൊഴിലാളികൾ പുറത്തേക്കിറങ്ങുന്നത്. തൊഴിലാളികൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് വിവരം. ഡ്രില്ലിങ് പ്രവർത്തനം വിജയകരമായാണ് പൂർത്തിയാക്കിയത്. പുറത്തെത്തിക്കുന്ന തൊഴിലാളികളെ ആശുപത്രിയിലെത്തിച്ച് ആരോഗ്യനില പരിശോധിക്കുകയാണ്
തൊഴിലാളികളെ തുരങ്കത്തില്‍ നിന്ന് പുറത്തെടുത്താലുടന്‍ അവരെ നേരിട്ട് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. തൊഴിലാളികളുടെ കുടുംബങ്ങളെയും തുരങ്കത്തിന് സമീപത്ത് എത്തിച്ചിരുന്നു.
എൻഡിആർഎഫിന്റെ [ദേശീയ ദുരന്തനിവാരണ സേന] റാറ്റ് ഹോൾ മൈനിംഗ് ടീമുകളാണ് തൊഴിലാളികളെ പുറത്തെടുത്തത്. ആദ്യത്തെ തൊഴിലാളിയെ പുറത്തെത്തിച്ച് ഒരു മണിക്കൂറിനുള്ളിലാണ് രക്ഷാദൗത്യം പൂർത്തിയാക്കിയത്.

