കെഎസ്ആർടിസി യിൽ ഗൂഗിൾ പേ സംവിധാനം

തിരുവനന്തപുരം:
തിരുവനന്തപുരം ജില്ലയിലെ 90 സിറ്റി സർക്കുലർ സർവീസിലും,പോയിന്റ് ടു പോയിന്റ് സർവീസുകളിലും വ്യാഴാഴ്ച മുതൽ ഡിജിറ്റൽ മണി സൗകര്യം ഏർപ്പെടുത്തി. ഇത്തരം ബസുകളിൽ യുപിഐ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ,ചലോ പേ, വാലറ്റ് എന്നീ സംവിധാനങ്ങളുപയോഗിച്ച് ടിക്കറ്റ് എടുക്കാം.ചലോ മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് ഇതു സംബന്ധിച്ചുള്ള സാങ്കേതിക സഹായം നൽകുന്നത്. കാലക്രമേണ കേരളത്തിലെ എല്ലാ കെഎസ്ആർടിസി സർവീസുകളിലും പുതിയ സംവിധാനം നിലവിൽ വരും.

