ദേശീയ സ്കൂൾ മീറ്റിന് തുടക്കമായി

ചന്ദ്രപൂർ:
ദേശീയ സ്കൂൾ മീറ്റ് അണ്ടർ 19 ഇന്ന് തുടങ്ങും. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ തലൂക സ്പോർട്സ് കോംപ്ലക്സിലാണ് മൂന്നു ദിവസത്തെ മീറ്റ്. 40 ഇനങ്ങളിലുള്ള മത്സരത്തിൽ കേരളത്തിൽ നിന്ന് 66 പേർ പങ്കെടുക്കും.മാത്തൂർ സിഎഫ്ഡി സ്കൂളിലെ അഭിരാമാണ് ടീം ക്യാപ്റ്റൻ.ആദ്യ ദിവസം ഒറ്റ ഫൈനലേയുള്ളു. പെൺകുട്ടികളുടെ ഹാമർ ത്രോയിൽ മെഡൽ നിശ്ചയിക്കും. കേരളത്തോടൊപ്പം ഹരിയാന, തമിഴ്നാട്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് ടീമുകളുമുണ്ട്. ജൂനിയർ ചാമ്പ്യൻഷിപ്പ് ഫെബ്രുവരിയിലാണ്.

