മണ്ഡലപൂജ: ഭക്തർക്ക് നിർവൃതി

 മണ്ഡലപൂജ: ഭക്തർക്ക് നിർവൃതി

ശബരിമല:
തീർത്ഥാടകപ്രവാഹത്തിൽ മണ്ഡലവിളക്ക് ദർശിച്ച് ആയിരങ്ങൾ മലയിറങ്ങി. ലക്ഷക്കണത്തിന് തീർത്ഥാടകർ ഒഴുകിയെത്തിയ ശബരിമലയിൽ എല്ലാവർക്കും സുഖദർശനം ലഭിച്ചു. മണ്ഡലപൂജയുടെ ഭാഗമായി തങ്കയങ്കി ചാർത്തിയുള്ള ദർശനത്തിന് പതിനായിരക്കണക്കിന് ഭക്തർ ദർശനം നടത്തി. ക്യൂവിൽ നിന്ന അയ്യപ്പ ഭക്തർക്ക് ചുക്കു വെള്ളവും ലഘു ഭക്ഷണവും ദേവസ്വം ബോർഡ് ഒരുക്കിയിരുന്നു. മണ്ഡലപൂജാ സമയത്ത് പ്രത്യേകക്രമീകരണം ഉറപ്പാക്കുന്നതിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ,പ്രസിഡന്റ് പിഎസ് പ്രശാന്ത്, എഡിജിപി എം അജിത് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.മണ്ഡല കാലത്ത് ശബരി മലയിൽ 241.71 കോടി രൂപ വരുമാനം ലഭിച്ചു. ഇത് മുൻ വർഷത്തേക്കാൾ 18.72 കോടി രൂപ അധികമാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News