മധുര-ഗുരുവായൂർ ഇന്‍റർസിറ്റി എക്സ്പ്രസ് ഓടിത്തുടങ്ങി

Rajapalayam Rail Users Association greeting crew members of Madurai-Guruvayur new train on its inaugural run on Sunday in Rajapalayam. | Photo Credit: Special Arrangement
കൊല്ലം: മധുരയിൽനിന്ന് ചെങ്കോട്ട പാതയിലൂടെ കൊല്ലം വഴി ഗുരുവായൂരിലേക്കുള്ള ഇന്‍റർസിറ്റി എക്സ്പ്രസ് ഓടിത്തുടങ്ങി. മധുര-ചെങ്കോട്ട, ചെങ്കോട്ട- കൊല്ലം, പുനലൂര്‍-ഗുരുവായൂര്‍ എന്നീ ട്രെയിനുകളെ ഒറ്റ സർവീസാക്കിയാണ് ഇന്‍റർസിറ്റി എക്സ്പ്രസ് ഓടിത്തുടങ്ങുന്നത്. മധുരയിൽനിന്ന് രാവിലെ 11.20നാണ് ട്രെയിൻ ആദ്യമായി സർവീസ് തുടങ്ങിയത്.ഈ ട്രെയിൻ വൈകീട്ട് ആറിന് പുനലൂരും 6.30 ന് കൊട്ടാരക്കരയിലും 7.30 ന് കൊല്ലത്തും എത്തിച്ചേരും. കൊല്ലത്തു നിന്നും കോട്ടയം, എറണാകുളം, തൃശൂര്‍ വഴി പിറ്റേന്ന് പുലര്‍ച്ചെ 2.10 ന് ഗുരുവായൂരിലെത്തും. തിങ്കളാഴ്ച ആയിരിക്കും ഗുരുവായൂരിൽനിന്ന് മധുരയിലേക്കുള്ള ട്രെയിനിന്‍റെ ആദ്യ യാത്ര. എല്ലാ ദിവസവും രാവിലെ 5.50ന് ഗുരുവായൂരിൽനിന്ന് തിരിക്കുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.10ന് കൊല്ലത്തും 12.54 ന് കൊട്ടാരക്കരയിലും 1.20 ന് പുനലൂരും എത്തിച്ചേരും. രാത്രി 7.15 നാണ് ട്രെയിന്‍ മധുരയില്‍ എത്തിച്ചേരുന്നത്.