വിജയകാന്തിന്റെ വിയോഗം, അനുശോചനം അറിയിച്ച് പ്രധാനമന്ത്രിയും മമ്മൂട്ടിയും മോഹൻലാലും.

തമിഴ് സിനിമാ ലോകത്തെ ഇതിഹാസമായിരുന്നു വിജയകാന്ത് എന്നും അദ്ദേഹത്തിൻറെ അഭിനയം ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നിരുന്നു എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.വിജയകാന്തിപ്പോൾ നമ്മോടുകൂടിയില്ല, എന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു. ഒരു മികച്ച നടൻ, അത്ഭുതകരമായ മനുഷ്യൻ. അദ്ദേഹത്തിന്റെ നഷ്ടം സിനിമാ പ്രവർത്തകർക്കും സിനിമാ പ്രേമികൾക്കും വ്യക്തിപരമായി എനിക്കും ആഴത്തിലേൽക്കുന്നതാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എന്റെ ഹൃദയംഗമമായ അനുശോചനമെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.മഹാനടന്റെയും നീതിമാനായ രാഷ്ട്രീയക്കാരന്റെയും ദയാലുവായ മനുഷ്യന്റെയും ആത്മാവിന് ശാന്തി നേരുന്നു എന്നായിരുന്നു മോഹൻലാൽ അനുശോചിച്ചത്.

