സനു മോഹന് ജീവപര്യന്തം ശിക്ഷ
കൊച്ചി:
സനു മോഹനനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതിനാൽ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തട്ടിക്കൊണ്ടുപോകൽ, തെളിവു നശിപ്പിക്കൽ തുടങ്ങിയ നാല് വകുപ്പുകളിലായി 28 വർഷം കഠിനതടവും ലഭിച്ചു.അതോടൊപ്പം 1.75 ലക്ഷം രൂപ പിഴയും ഒടുക്കണം. പത്തു വയസുകാരിയായ മകൾ വൈഗയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം പുഴയിൽ തള്ളിയ കേസിലാണ് സുപ്രധാന വിധി. വൻ കടബാധ്യതകളിൽ നിന്ന് രക്ഷപ്പെടാൻ ഒളിവിൽ പോയ സനു ഭാര്യയും ബന്ധുക്കളും മകളെ സംരക്ഷിക്കുകയില്ലെന്ന് കരുതി കൊന്നുവെന്നാണ്. പ്രോസിക്യൂഷൻ 78 സാക്ഷികളെ വിസ്തരിച്ചു. 134 രേഖകൾ, 34 തൊണ്ടി മുതലുകൾ എന്നിവയെല്ലാം പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പി എ ബിന്ദു, അഡ്വ. ശരൺ മങ്കറ എന്നിവർ ഹാജരായി.