കെഎസ്ആർടിസി ജീവനക്കാർക്ക് സന്തോഷ വാർത്ത; ശമ്പളം റെഡി.
കെഎസ്ആർടിസി ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനായുള്ള തുക അനുവദിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.പത്താം തീയതിയ്ക്കകം ശമ്പളം നൽകണമെന്ന കോടതി ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ചു ജീവനക്കാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിന്മേലാണ് സർക്കാർ വിശദീകരണം.ഹർജി ബുധനാഴ്ച്ച പരിഗണിക്കാനായി മാറ്റി.