അഗ്നിരക്ഷാ സേനയ്ക്ക് ആധുനിക ഉപകരണങ്ങൾ
തിരുവനന്തപുരം:
തീയണയ്ക്കുന്ന യന്തിരൻ, വെള്ളത്തിൽ മുങ്ങാൻ ഡ്രോൺ തുടങ്ങിയ ആധുനിക ഉപകരണങ്ങളുമായി അഗ്നിരക്ഷാസേന ഹൈടെക് ആകുന്നു. മനുഷ്യന് നേരിട്ടെത്തി തീയണയ്ക്കാൻ സാധിക്കാത്തപ്പോൾ പ്രവർത്തിക്കാവുന്ന ‘ഫയർ ഫൈറ്റിങ് റോബോട്ട്, സ്കൂബാ ഡൈവേഴ്സിനെ സഹായിക്കുന്ന അണ്ടർ വാട്ടർ ഡ്രോൺ’ തുടങ്ങിയ ആധുനിക ഉപകരണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.ആഗോള കാലാവസ്ഥ വ്യതിയാനത്തിന്റെയുൾപ്പെടെ ഭാഗമായി ഉണ്ടാകുന്ന ദുരന്തങ്ങളെ നേരിടുന്നതിന് അഗ്നിരക്ഷാ സേനയെ ആധുനികവൽക്കരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഗ്നിരക്ഷാ സേന മെഡലുകളും മുഖ്യമന്ത്രി വിതരണം ചെയ്തു. ഡയറക്ടർ ജനറൽ കെ പത്മകുമാർ,ഡയറക്ടർ എം നൗഷാദ് എന്നിവർ സംസാരിച്ചു.