അതിർത്തി സൈന്യത്തെ പിൻവലിക്കും

ന്യൂഡൽഹി:
ലഡാക്കിൽ ചൈനയുമായുള്ള നിയന്ത്രണരേഖയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നത് ആദ്യ നടപടിയാണെന്നും സംഘർഷസ്ഥിതി ലഘൂകരിക്കുകയാണ് അടുത്ത ചുവടെന്നും വിദേശമന്ത്രി എസ് ജയ ശങ്കർ പറഞ്ഞു. നിയന്ത്രണരേഖയുടെ മറുവശത്തും സമാന നടപടി സ്വീകരിക്കുന്നുവെന്ന് ഉറപ്പ് വരാതെ ഇത് സാധ്യമാകില്ലെന്നും മന്ത്രി പറഞ്ഞു. സംഘർഷസ്ഥിതിയിൽ അയവുവന്നതിനു ശേഷം അതിർത്തി മേഖലകൾ ഏതുവിധം കൈകാര്യം ചെയ്യണമെന്ന തിലേക്ക് ചർച്ചകൾ കടക്കും.ലഡാക്കിലെ ദെംചോക്, ദെപ്സാങ് മേഖലകളിൽ നിന്നാണ് പിൻവാങ്ങൽ നടപടി ആരംഭിച്ചത്. 2020 ഒക്ടോബർ 31ന് മുമ്പുള്ള സ്ഥിതിയിലേക്ക് മടങ്ങിയെത്താൻ സമയമെടുക്കും.