ആക്സിയ ടെക്നോളജി യൂറോപ്പിൽ
ആക്സിയ ടെക്നോളജി യൂറോപ്പിൽ
തിരുവനന്തപുരം:
ആഗോള തലത്തിൽ ഓട്ടോമോട്ടീവ് സോഫറ്റ് വെയർ സാങ്കേതിക വിദ്യ ലഭ്യമാക്കുന്ന കേരള കമ്പനി ആക്സിയ ടെക്നോളജീസ് യുറോപ്പിലെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നു. അവസരങ്ങൾ കണ്ടെത്തി ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. യൂറോപ്പിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കാൻ ബിഎംഡബ്യു ഗ്രൂപ്പിൽ മൂന്നു പതിറ്റാണ്ടിന്റെ പ്രവർത്തന പരിചയമുള്ള സ്റ്റെഫാൻ ജുറാസ്ഷെ ക്കിനെ സ്ട്രാറ്റജിക് അഡ്വൈസറായി നിയമിച്ചു.കണക്ടഡ് വെഹിക്കിൾസ്, ഇൻഫോടെയിൻമെന്റ് സംവിധാനങ്ങൾ, ഇ മൊബിലിറ്റി ഉൽപ്പന്നങ്ങൾ എന്നീ രംഗങ്ങളിൽ കമ്പനിയുടെ പ്രവർത്തനങ്ങൾ ലോകമെമ്പാടും വ്യാപിപ്പിക്കുന്നതിൽ ഈ നിയമനം ഉത്തേജകമാകുമെന്ന് കമ്പനി സിഇഒ ജിബിമോൻ ചന്ദൻ പറഞ്ഞു.