ഇഡിക്ക്മേൽ സുപ്രീംകോടതി ഇടപെടൽ
ന്യൂഡൽഹി:
കേന്ദ്ര ഏജൻസികളെ ഉപ യോഗിച്ച് രാഷ്ട്രീയ പകപോക്കൽ നടത്തുന്നുണ്ടെന്ന ആരോപണം നേരിടുന്ന സാഹചര്യത്തിൽ ഇഡി ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ സുപ്രീം കോടതി ഇടപെട്ടേക്കും.തമിഴ്നാട്ടിൽ ലക്ഷങ്ങൾ കോഴവാങ്ങിയ ഇഡി ഉദ്യോഗസ്ഥൻ അങ്കിത് തിവാരിക്ക് എതിരായ കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടുള്ള ഇഡിയുടെ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കേന്ദ്ര ഏജൻസികളായാലും സംസ്ഥാന ഏജൻസികളായാലും നിഷ്പക്ഷവും നീതിപൂർവകവുമായ അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. മോദി സർക്കാർ ഇഡിയെ രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രധാന ഉദ്യോഗസ്ഥരേയും മന്ത്രിമാരേയും വേട്ടയാടുന്നുവെന്ന ആക്ഷേപം ദീർഘകാലമായി നിലനിൽക്കുന്നുണ്ട്. ഇതിന് തടയിടുന്നതിനു് സംവിധാനങ്ങൾ വേണമെന്ന സുപ്രീം കോടതി നിരീക്ഷണത്തിന് പ്രാധാന്യമുണ്ട്.