എടിഎം കൊള്ളയടിച്ച പ്രതികൾ അറസ്റ്റിൽ
തൃശൂർ:
തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകളിൽ നിന്നും 69.41 ലക്ഷം രൂപ കൊള്ളയടിച്ച പ്രതികൾ മണിക്കൂറുകൾക്കും തമിഴ്നാട്ടിൽ പിടിയിൽ. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു.രണ്ടു പൊലീസുകാർക്ക് കുത്തേറ്റു.ഉത്തരേന്ത്യക്കാരനായ കണ്ടെയ്നർ ഡ്രൈവർ ജുമാലുദീനാണ് ല മരിച്ചത്.ഹരിയാന സ്വദേശി ആസർ അലി, പൽവാൽ ജില്ലക്കാരനായ തെഹ്സിൽ, ഇർഫാൻ, സാബിർ ഖാൻ, ഷൗക്കീൻ, മോഹദ് ഇക്രാം, മുബാരിക് ആദ് എന്നിവരാണ് അറസ്റ്റിലായതു്. മോഷണസംഘം സഞ്ചരിച്ച കാർ കണ്ടെയ്നർ ലോറിയിൽ കയറ്റി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തമിഴ്നാട് പൊലീസ് പിടികൂടുകയായിരുന്നു. ഇരിങ്ങാലക്കുടയ്ക്കടുത്ത് മാപ്രാണം,തൃശൂർ ഷൊർണൂർ റോഡ്, കോലഴി എന്നീ എടിഎമ്മുകളിൽ നിന്നാണ് ഗ്യാസ് കട്ടർ ഉപയോഗിച്ച് പണം കൊള്ളയടിച്ചതു്.