കാൻസർ ചികിത്സയ്ക്കായി ബ്രിട്ടനിലെ ചാൾസ് രാജാവ് ബെംഗളൂരു സൗഖ്യ ഹോളിസ്റ്റിക് മെഡിക്കല്‍ മെഡിക്കൽ സെന്ററിൽ എത്തി

 കാൻസർ ചികിത്സയ്ക്കായി ബ്രിട്ടനിലെ ചാൾസ് രാജാവ് ബെംഗളൂരു  സൗഖ്യ ഹോളിസ്റ്റിക് മെഡിക്കല്‍  മെഡിക്കൽ സെന്ററിൽ  എത്തി

സ്കോട്‌ലൻഡ് യാർഡും സെൻട്രൽ ഇന്റലിജൻസും കർണാടക പൊലീസും ചേർന്നാണു സുരക്ഷ ഒരുക്കുന്നത്. സന്ദർശനത്തിനു മുന്നോടിയായി ഭാര്യ കാമില രാജ്‌ഞി ഒരാഴ്ച‌ മുൻപു തന്നെ സൗഖ്യയിൽ എത്തിയിട്ടുണ്ടായിരുന്നു.

കാൻസർ ചികിത്സയ്ക്കായി ബ്രിട്ടനിലെ ചാൾസ് രാജാവ് ബെംഗളൂരു വൈറ്റ്ഫീൽഡ് സൗഖ്യ ഹോളിസ്‌റ്റിക് ആൻഡ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സെന്ററിൽ എത്തി. രാജ പദവി ഏറ്റെടുത്ത ശേഷം ആദ്യമായാണ് ചാൾസ് രാജാവ് ഇന്ത്യയിലേക്ക് എത്തുന്നത്. സ്വകാര്യ സന്ദർശനം ആയതുകൊണ്ട് തന്നെ മറ്റു പരിപാടികൾ ഒന്നും ഉണ്ടായിരിക്കില്ല.

ഈ മാസം 30 വരെയാണ് ചാൾസ് രാജാവ് ആശുപത്രിയിൽ ഉണ്ടായിരിക്കുന്നത്. ചികിത്സ തേടിയതിന് ശേഷം അദ്ദേഹം മടങ്ങും. സ്കോട്‌ലൻഡ് യാർഡും സെൻട്രൽ ഇന്റലിജൻസും കർണാടക പൊലീസും ചേർന്നാണു സുരക്ഷ ഒരുക്കുന്നത്. സന്ദർശനത്തിനു മുന്നോടിയായി ഭാര്യ കാമില രാജ്‌ഞി ഒരാഴ്ച‌ മുൻപു തന്നെ സൗഖ്യയിൽ എത്തിയിട്ടുണ്ടായിരുന്നു.

സൗഖ്യ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഐസക് മത്തായി നൂറനാല്‍ 20 വര്‍ഷമായി ചാള്‍സിന്റെ ആരോഗ്യ കാര്യങ്ങളില്‍ ഉപദേശം നല്‍കി വരുകയാണ്. ചാള്‍സ് രാജാവും ഭാര്യയും പതിവായി സൗഖ്യയില്‍ ചികിത്സ തേടാറുള്ളതാണ്. 2019 നവംബറില്‍ 71-ാം ജന്മദിനം ആഘോഷിക്കാനാണ് ചാള്‍സ് ഇതിനു മുന്‍പ് എത്തിയത്. ചാള്‍സിന്റെ ഭാര്യ നിരന്തരം ബാംഗ്ലൂരുവില്‍ എത്താറുണ്ട്. സൗഖ്യയിലെ സ്ഥിരം സന്ദര്‍ശകരില്‍ ഒരാളാണ് അവര്‍. ലണ്ടനിലെ കൊട്ടാരത്തില്‍ എത്തിയും ഡോ ഐസക് മത്തായി ആരോഗ്യപരമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കാറുണ്ട്. .

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News