കേരള എൻട്രൻസ് രജിസ്ട്രേഷൻ ആരംഭിച്ചു

കേരളത്തിലെ എൻജിനിയറിംഗ് / ആർക്കിടെക്ചർ/ മെഡിക്കൽ അനുബന്ധ മേഖലകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന (2024 - 25) നടപടികൾ തുടങ്ങി. ഇതിനായുള്ള വിശദമായ വിജ്ഞാപനവും പ്രോസ്പെക്ടസും പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ചു. ഓൺലൈനിൽ രജിസ്ട്രേഷനും ആരംഭിച്ചു. എൻട്രൻസ് അപേക്ഷ ഏപ്രിൽ 17 വരെ.പ്രവേശന പരീക്ഷ ജൂൺ 1 മുതൽ 9 വരെ. കീംപരീക്ഷ എഴുതാൻ ആദ്യദിനം രജിസ്റ്റർ ചെയ്തത് 1500 പേർ. കേരളത്തിന് പുറമെ ദുബായ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.