കർണാടക ട്രാൻസ്പോർട്ട് ജീവനക്കാർ സമരത്തിലേക്ക്
മംഗളുരു:
മുപ്പത്തിയെട്ടു മാസത്തെ ശമ്പളക്കുടിശ്ശികയടക്കം ആവശ്യപ്പെട്ട് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാർ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ഡിസംബർ 31 മുതൽ. മാറിമാറി വന്ന സർക്കാരുകൾ തുടരുന്ന ദ്രോഹ നടപടികൾക്കെതിരെ തൊഴിലാളികളുടെ സംയുക്ത സമരസമിതിയാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ, ബംഗളുരു മെട്രോപൊളിറ്റൻ ട്രാൻസ്പ്പോർട്ടേഷൻ കോർപ്പറേഷൻ, കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ, നോർത്ത് വെസ്റ്റേൺ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്നീ നാലു കോർപ്പറേഷനുകളിലായി 8010 കോടി രൂപയുടെ കുടിശികയാണുള്ളത്. ചർച്ചയിൽ അനുകൂല തീരുമാനങ്ങൾ ആകാത്തപക്ഷം ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് ട്രേഡ് യൂണിയൻ നേതാക്കൽ പറഞ്ഞു.