ഗവർണർക്കെതിരെ നടക്കുന്നത് നാടകം മാത്രം. യഥാർത്ഥത്തിൽ ഗവർണർ മുഖ്യമന്ത്രിയെ സഹായിക്കുകയാണ്:രമേശ് ചെന്നിത്തല

 ഗവർണർക്കെതിരെ നടക്കുന്നത് നാടകം മാത്രം. യഥാർത്ഥത്തിൽ ഗവർണർ മുഖ്യമന്ത്രിയെ സഹായിക്കുകയാണ്:രമേശ് ചെന്നിത്തല

ഗവർണർക്കെതിരെ നടക്കുന്നത് നാടകം മാത്രം. യഥാർത്ഥത്തിൽ ഗവർണർ മുഖ്യമന്ത്രിയെ സഹായിക്കുകയാണ് എന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല . ഇരുവരും തമ്മിലുള്ള ചക്കളത്തിപ്പോരാട്ടം കാരണം കേരളത്തിൽ കെട്ടുകാര്യസ്ഥതയും ഭരണസ്തംഭനവും ചർച്ച ചെയ്യാതെ പോകുന്നു. രണ്ട് പേരും ചേർന്ന് കേരളത്തിൻ്റെ സമാധാന അന്തരീക്ഷം തകർക്കുകയാണ്. സംസ്ഥാനത്ത് ഉന്നത പദവിയിൽ ഇരിക്കുന്നവർ നിലവാരം വിട്ട് പ്രവർത്തിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഗവർണറും മുഖ്യമന്ത്രിയും നടത്തുന്ന കള്ളനും പൊലീസും കളി അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു .

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകരെ വഴിനീളെ തല്ലിയിട്ടും ഒരക്ഷരം ഉരിയാടാത്തയാളാണ് ഗവർണർ. പ്രതിഷേധം ഗവർണർക്കെതിരെയായപ്പോൾ വാവിട്ട് നിലവിളിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു .

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News