ഗ്ലോബൽ സയൻസിൽ ഭാഷാ പവിലിയൻ
തിരുവനന്തപുരം:
വിവിധ പ്രദേശങ്ങളിൽ സംസാരിക്കുന്ന 59 വ്യത്യസ്ത ഭാഷകളെ പരിചിതമാക്കി ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ. ആളുകൾ ഉപയോഗിക്കാതായ നമീബിയയിലെ ഖൊഇഖൊഇ, എത്യോപ്യയിലെ ഭരണ ഭാഷയായ ആംഹാരിക്ക് എന്നിവയടക്കം 59 ഭാഷയാണ് ഇവിടെ കേൾക്കുന്നതു്. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും അമ്യൂസിയം ആർട്ട് സയൻസും ചേർന്നാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്.ഉറുമ്പുകളും, തേനീച്ചകളും, ഡോൾഫിനുകളും, തിമിംഗലങ്ങളും, വവ്വാലുകളും ആശയ വിനിമയം നടത്തുന്നത് എങ്ങനെയെന്നും ജനിച്ചുവീഴുന്ന കുഞ്ഞിന്റെ ഭാഷാശേഷി വികാസവുമടക്കം പവിലിയനിൽ പരിചയപ്പെടുത്തുന്നുണ്ട്. മനുഷ്യരും മൃഗങ്ങളും നടത്തുന്ന ആംഗ്യഭാഷയുടെ വിശദീകരണവും ഗ്ലോബൽ ഫെസ്റ്റിലുണ്ട്.