ഡോ. പോൾ മണലിൽ നാഷണൽ ഫിലിം അക്കാദമി ചെയർമാൻ
തിരുവനന്തപുരം:
ചലച്ചിത്ര സംഘടനയായ നാഷണൽ ഫിലിം അക്കാദമിയുടെ ചെയർമാനായി മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ. പോൾ മണലിൽ തെരഞ്ഞെടുക്കപ്പെട്ടു. അഡ്വ.സന്തോഷ് ജി തോമസാണ് ഡയറക്ടർ.ഗവേണിങ് ബോർഡിലേക്ക് സോമൻ ചെലവൂർ (കോഴിക്കോട്), കോട്ടയം പ്രദീപ് കുമാർ (കൊച്ചി), പ്രിറ്റി എഡ്വേഡ് (കൊല്ലം)എന്നിവരും തെരഞ്ഞടുക്കപ്പെട്ടു. കാർട്ടൂണിസ്റ്റ് അബു എബ്രഹാം, അതുല്യ ചലച്ചിത്രപ്രതിഭ പി ഭാസ്കരൻ എന്നിവരുടെ ജന്മശതാബ്ദി ആഘോഷം, സ്മൃതി വേദി, ശബ്ദാദിനയം/ ഡബ്ബിങ് പരിശീലനം എന്നിവ നടപ്പാക്കുമെന്ന് ഡോ. പോൾ മണലിലും അഡ്വ.സന്തോഷ് ജി തോമസും അറിയിച്ചു.