താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് പഞ്ചനക്ഷത്ര ഹോട്ടൽ സമുച്ചയംഉദ്ഘാടനം ചെയ്‌തു

കൊച്ചി:
. ദക്ഷിണേന്ത്യയിലെ ഏവിയേഷൻ ഹബ്ബായി സിയാൽ ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാറുന്ന കാലഘട്ടത്തിന് അനുസരിച്ച് നിരന്തരം നവീകരിക്കപ്പെടുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മാത്രമേ നിലനിൽപ്പുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. സിയാലിന്റെ പുതിയ സംരംഭമായ താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് പഞ്ചനക്ഷത്ര ഹോട്ടൽ സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സിയാൽ മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ് താജ് ഹോട്ടൽ സമുച്ചയം. ടെർമിനലുകളിൽ നിന്ന് 500 മീറ്റർമാത്രം അകലെയാണിത്. ലാൻഡിങ് കഴിഞ്ഞ 15 മിനിറ്റിനുള്ളിൽ എത്തിച്ചേരാനാകും. താജ് ക്ലബ് ലോഞ്ച്, ഒരുവശത്ത് റൺവേയും മറുവശത്ത് ഹരിത ശോഭയും കാഴ്ചയൊരുക്കുന്ന 111 മുറികൾ ഒരുക്കിയിട്ടുണ്ട്.