തൊട്ടിയാർ പദ്ധതി ഇന്ന് നാടിന് സമർപ്പിക്കും
ഇടുക്കി:
വർഷം 99 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള തൊട്ടിയാർ ജലവൈദ്യുത പദ്ധതി തിങ്കളാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ലോവർ പെരിയാർ ജലവൈദ്യുത പദ്ധതി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ കൃഷ്ണൻ കുട്ടി അധ്യക്ഷനാകും. മന്ത്രി റോഷി അഗസ്റ്റിൽ, ഡീൻ കുര്യാക്കോസ് എം പി എന്നിവർ മുഖ്യാതിഥികളാകും.ഇടുക്കി ജില്ലയിലെ മന്നാ ണ്ടം വില്ലേജിൽ നീണ്ട പാറയിലാണ് തൊട്ടിയാർ പവർ ഹൗസ് സ്ഥാപിച്ചിട്ടുള്ളത്. 88 കോടി രൂപയാണ് നിർമ്മാണച്ചെലവ്. ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ കുറഞ്ഞ അളവിൽ ജലം മതി. 30 മെഗാവാട്ടും,10 മെഗാവാട്ടും ശേഷിയുള്ള രണ്ടു ജനറ്ററുകളാണ് പദ്ധതിയുള്ളതു്.