പാകിസ്ഥാനില്‍ ബോംബിട്ട് അഫ്ഗാന് സേന

താലിബാന്റെ തിരിച്ചടിയിൽ 19 പാക് സൈനികർ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാനില്‍ പാക്കിസ്ഥാന് നടത്തിയ വ്യോമക്രമണത്തിന് തിരിച്ചടി നല്‍കിയെന്ന് താലിബാന്. ഖോസ്ത് പ്രവിശ്യയിലെ അലി ഷിർ ജില്ലയിൽ അഫ്ഗാൻ അതിർത്തി സേന നിരവധി ബോംബാക്രമണങ്ങൾ നടത്തി. താലിബാന്റെ തിരിച്ചടിയിൽ 19 പാക് സൈനികർ കൊല്ലപ്പെട്ടു. കൂടാതെ മൂന്ന് സാധാരണക്കാരും കൊല്ലപ്പെട്ടു. ശനിയാഴ്ചയാണ് അഫ്ഗാൻ മാദ്ധ്യമം ഇക്കാര്യം പുറത്തുവിട്ടത്. അഫ്ഗാനിസ്ഥാൻ്റെ കിഴക്കൻ ഖോസ്ത്, പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള പ്രവിശ്യകളിലാണ് സംഘർഷം നടക്കുന്നത്. പാകിസ്ഥാൻ സൈനിക പോസ്റ്റുകൾക്ക് ചൊവ്വാഴ്ച രാത്രിയാണ് അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയത്.
ഇരുരാജ്യങ്ങളെയും വേര്‍തിരിക്കുന്ന ‘ഡ്യൂറന്‍ഡ്’ ലൈനിനപ്പുറത്ത് നിരവധി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് അഫ്ഗാനിസ്ഥാന് പ്രതിരോധവകുപ്പ് ട്വീറ്റ് ചെയ്തു. അഫ്ഗാനിസ്ഥാനില്‍ സംഘടിതവും ആസൂത്രിതവുമായ ആക്രമണങ്ങള്‍ നടത്തുന്നവരെയും അവരെ പിന്തുണയ്ക്കുന്നവരെയും ഇത്തരം ദുഷ്ടശക്തികളുടെ താവളങ്ങളും ലക്ഷ്യമിട്ടെന്നും ട്വീറ്റില്‍ പറയുന്നു.