ബിജെപിക്കും ഡിഎംകെയ്ക്കുമെതിരെ; ഉദ്ഘാടന സമ്മേളനത്തിൽ നിലപാട് വ്യക്തമാക്കി വിജയ്

തൻ്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിൻ്റെ (TVK) ഉദ്ഘാടന സമ്മേളനത്തിൽ നിലപാട് വ്യക്തമാക്കി വിജയ്. യഥാക്രമം ബിജെപിയെയും ഡിഎംകെയെയും പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ എതിരാളികളായി പ്രഖ്യാപിച്ചായിരുന്നു പാർട്ടിയുടെ നയപ്രഖ്യാപനം.
തമിഴക വെട്രി കഴകത്തിന്റെ സമ്മേളന വേദിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് ദളപതി വിജയ്. കൈ ഉയർത്തി കൂപ്പിക്കൊണ്ട് എന്നോടെ ഉയിർ വണക്കങ്ങൾ എന്നു പറഞ്ഞാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. നാമെല്ലാവരും സമമാണെന്നും സയൻസും ടെക്ക്നോളജിയും മാത്രം മാറിയാൽ പോര രാഷ്ട്രീയത്തിലും മാറ്റം വരണമെന്ന് വിജയ് പറഞ്ഞു.
രാഷ്ട്രീയം കൈകാര്യം ചെയ്യാൻ ഭയമില്ലെന്ന് വിജയ് പറഞ്ഞു. രാഷ്ട്രീയമെന്ന പാമ്പിനെ നമുക്ക് കൈയിലെടുക്കാമെന്ന് പ്രവർത്തകരോട് വിജയ് പറഞ്ഞു. രാഷ്ട്രീയത്തിൽ ഞാൻ ശിശു. എനിക്ക് ഒന്നിനെയും ഭയമില്ല പുതിയ തലമുറ രാഷ്ട്രീയത്തിൽ മാറ്റം സൃഷ്‌ടിക്കും. ജാതി വിവേചനത്തെ എതിർക്കും. എന്നാൽ ദൈവവിശ്വാസങ്ങൾക്ക് എതിരല്ല. ഈ വിജയ് അണ്ണൻ നിങ്ങൾക്കൊപ്പമുണ്ട്