മനുഷ്യ ചാന്ദ്രദൗത്യം ലക്ഷ്യമെന്ന് ഡോ.എസ് സോമനാഥ്
തിരുവനന്തപുരം:
മനുഷ്യ ചാന്ദ്രദൗത്യത്തിനുള്ള തയ്യാറെടുപ്പുകൾ വരും വർഷങ്ങളിൽ ഐഎസ്ആർഒ തുടക്കമിടുമെന്ന് ചെയർമാൻ ഡോ.എസ് സോമനാഥ്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ പദ്ധതിക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതുള്ളതി നാലാണ് ദൗത്യം വൈകുന്നതു്. ഗഗനചാരികൾക്കുള്ള പരിശീലനം നടക്കുന്നു. ദീർഘകാല മനുഷ്യ ബഹിരാകാശ യാത്രാ പരിപാടികൾ,ബഹിരാകാശ നിലയം തുടങ്ങിയവും ലക്ഷ്യങ്ങളാണെന്നും ചെയർമാൻ പറഞ്ഞു. എയറോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ചാപ്റ്റർ വിഎസ്സ്എസ്സി യിൽ സംഘടിപ്പിച്ച ദേശീയ ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഎസ്എസ്സി ഡയറക്ടർ ഡോ.എസ് ഉണ്ണികൃഷ്ണൻ നായർ അധ്യക്ഷനായി.