മാനനഷ്ടക്കേസിൽ ട്രംപ് 700 കോടി നഷ്ടപരിഹാരം നൽകണം
ന്യൂയോർക്ക്:
പ്രശസ്ത എഴുത്തുകാരി ഇജീൻ കാരൾ നൽകിയ മാനനഷ്ടകേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 8.33 കോടി ഡോളർ (ഏകദേശം 700 കോടി രൂപ) നഷ്ടപരിഹാരം നൽകണമെന്ന് ന്യൂയോർക്കുകോടതി വിധിച്ചു. 1996 ൽ മാൻഹാട്ടനിലെ ആഡം വസ്ത്രശാലയിൽ ഡ്രസ്സിങ് റൂമിൽവച്ച് ട്രoപ് ബലാത്സംഗം ചെയ്തെന്ന് കാരൾ ആരോപിച്ചിരുന്നു. കാരൾ എഴുതിയ പുസ്തകത്തിലാണ് ലൈംഗികാരോപണം പരാമർശിച്ചത്. കാരൾ തന്റെ പുസ്തകം വിറ്റുപോകുന്നതിന് എടുത്ത തന്ത്രമാണെന്നാണ് ട്രംപിന്റെ വാദം. ഇതിനെതിരെയാണ് കാരൾ കോടതിയെ സമീപിച്ചതു്. മൂന്ന് മണിക്കൂറോളം വാദംകേട്ട കോടതി ട്രംപിന് 8.33 ഡോളർ പിഴയിട്ടു.ഇതിനെതിരെ ട്രംപ് അപ്പീൽ നൽകിയിട്ടുണ്ട്.