മാലിന്യത്തിൽ നിന്നും മൂന്ന് മിനിറ്റിൽ വളം
തിരുവനന്തപുരം:
രോഗകാരികളായ ആശുപത്രി മാലിന്യം ജൈവ നൂതന സംവിധാനം അവതരിപ്പിച്ച് സിഎസ് ഐആർഎൻഐഐ എസ്ടി. ഒരു കിലോഗ്രാം ആശുപത്രി മാലിന്യം മൂന്ന് മിനിറ്റിൽ കാർഷികാവശ്യത്തിന് അനുയോജ്യമായ സോയിൽ അഡിറ്റീവായി മാറ്റിയെടുക്കാവുന്ന ഡ്യുവൽ ഡിസിൻഫെക്ഷൻ സോളിഡിഫിക്കേഷൻ എന്ന സാങ്കേതിക വിദ്യയാണ് വികസിപ്പിച്ചത്. ഇതു വഴി രക്തം, കഫം, മൂത്രം, മറ്റ് ശരീരസ്രവങ്ങൾ, ദന്ത മാലിന്യങ്ങൾ, കോട്ടൺ ബാൻഡേജ്, ലാബ് മാലിന്യം എന്നിവ വളരെ പെട്ടെന്ന് തന്നെ അണുനശീകരണം നടത്തി ഖരമാലിന്യമാക്കാം.ആശുപത്രി മാലിന്യം ഉറവിടത്തിൽ സംസ്കരിക്കാനാകും എന്നതാണ് പ്രത്യേകത.ഗുരുതരമായ രോഗചംക്രമണം ഇതുവഴി തടയാനാകും. സാങ്കേതികവിദ്യ അങ്കമാലിയിലെ ബയോവാസ്തും സൊലൂഷ്യൻസിന് കൈമാറി.