മൂന്നാറിൽ നാല് കടുവ ഇറങ്ങി
മൂന്നാർ:
തേയില എസ്റ്റേറ്റിൽ കടുവാക്കൂട്ടം ഇറങ്ങിയത് തൊഴിലാളികളിൽ പരിഭ്രാന്തി പരത്തി. കണ്ണൻ ദേവൻ കമ്പനി കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ തേയില തോട്ടത്തിന് സമീപത്താണ് വ്യാഴാഴ്ച പകൽ രണ്ടോടെ നാല് കടുവകൾ ഇറങ്ങിയത്. കൊളുന്ത് നുള്ളിക്കൊണ്ടിരുന്ന തൊഴിലാളികളാണ് ദൂരെനിൽക്കുന്ന കടുവ കളെ കണ്ടത്. ഇതാദ്യമായാണ് കൂട്ടത്തോടെ കടുവകളെ കാണുന്നത്.രണ്ടു വർഷത്തിനിടെ ഇതേ എസ്റ്റേറ്റിൽ ഇരുപതോളം പശുക്കളെ കടുവ കൊന്നിരുന്നു. വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്നതിന് വനം വകുപ്പ് നിയോഗിച്ച ആർആർടി സംഘം പ്രദേശത്ത് പരിശോധന നടത്തി.