യൂണിയൻ ബാങ്കിൽ 1500 ഒഴിവ്

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 1500 ഒഴിവുണ്ട്. കേരളത്തിൽ നൂറ് ഒഴിവുകളാണുള്ളത്. ബിരുദധാരികൾക്ക് അപേക്ഷിക്കാം. പ്രായപരിധി 20 - 28 വയസ്. നിയമാനുസൃത ഇളവു ലഭിക്കും.അപേക്ഷാ ഫീസ് 850 രൂപ. ഓൺലൈനായി അപേക്ഷിക്കുന്നതിനും ഫീസ് അടക്കുന്നതിനുമുള്ള അവസാന തീയതി നവംബർ 13. വെബ്സൈറ്റ്:www.unionbankofindia.in.