രോഹൻ ബൊപ്പണ്ണയ്ക്ക് ചരിത്രനേട്ടം

മെൽബൺ:
നാല്പത്തിനാലാം വയസിൽ രോഹൻ ബൊപ്പണ്ണയ്ക്ക് ചരിത്ര വിജയം. ഓസ്ട്രേലിയൻ ഓപ്പൻ ടെന്നിസ് പുരുഷ ഡബിൾസിൽ സുഹൃത്ത് ഓസ്ട്രേലിയക്കാരനായ മാത്യു എബ്ഡനുമായി ചേർന്ന് കിരീടം നേടി. ഗ്രാൻഡ്സ്ലാം നേടുന്ന പ്രായം കൂടിയ താരമെന്ന ബഹുമതിയും ബൊപ്പണ്ണയ്ക്ക് സ്വന്തം. ബൊപ്പണ്ണയുടെ ആദ്യ പുരുഷ ഡബിൾസ് ഗ്രാൻഡ്സ്ലാം കിരീടം കൂടിയാണിത്. 2017 ൽ മിക്സ്ഡ് ഡബിൾസിൽ ക്യാനഡയുടെ ഗബ്രിയേല ദബ്രോവ്‌സ്കിയുമായി ചേർന്ന് ഫ്രഞ്ച് ഓപ്പൺ നേടിയിട്ടുണ്ട്. മെൽബണിൽ ഒരു മണിക്കൂർ 39 മിനിറ്റ് പോരാട്ടത്തിൽ ഇറ്റലിയുടെ സിമിയോണി ബോലെല്ലി, ആൻഡ്രിയ വാവസോറി സഖ്യത്തെയാണ് ബൊപ്പണ്ണയും, എബ്ഡനും ചേർന്ന് 7-6, 7-5 സ്കോറിന് തോൽപ്പിച്ചതു്.ആദ്യ സെറ്റിൽ ഒരു തവണപോലും സെർവ് ഭേദിക്കാനായില്ല.രണ്ടാം സെറ്റിൽ ഇറ്റാലിയൻ സഖ്യത്തിന് അടി പതറി.ഇത്തവണത്തെ പത്മശ്രീ പുരസ്കാരത്തിനം കർണ്ണാടകക്കാരനായ ബൊപ്പണ്ണ അർഹനായി.

