വയോജന ക്ഷേമകമ്മീഷൻ രൂപീകരിക്കും
തിരുവനന്തപുരം:
വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം, അവകാശ സംരക്ഷണം എന്നിവ ഉറപ്പാക്കാനായി സംസ്ഥാനത്ത് വയോജന കമ്മീഷൻ രുപീകരിക്കും.ഇന്ത്യയിൽ ആദ്യമായാണ് വയോജന ക്ഷേമത്തിനുള്ള ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം ശുപാർശ ചെയ്തത്. ചെയർപേഴസണും മൂന്നിൽ കവിയാത്ത അംഗങ്ങളുമുള്ള കമ്മീഷന്റെ കാലാവധി മൂന്നു വർഷമായിരിക്കുമെന്ന് മന്ത്രി ആർ ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 60 വയസിനു മുകളിലുള്ളവരാകും അംഗങ്ങൾ. ഒരാൾ പട്ടികജാതി/പട്ടിക വർഗത്തിൽ നിന്നും, ഒരാൾ വനിതയുമായിരിക്കും.