വിൻഡീസ് തൂത്തുവാരി

ജമൈക്ക :
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നുമത്സര ട്വന്റി20 ക്രിക്കറ്റ് പരമ്പര വെസ്റ്റിൻഡീസ് തൂത്തുവാരി.മൂന്നാം മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ജയം. സ്കോർ: ദക്ഷിണാഫ്രിക്ക 163/7, വിൻഡീസ് 165/2. അർധസെഞ്ചുറി നേടിയ വിൻഡീസ് ഓപ്പണർ ജോൺസൺ ചാൾസാണ് കളിയിലെ താരം. 26 പന്തിൽ 69 റണ്ണെടുത്ത ജോൺസൺ ഒമ്പതു ഫോറും അഞ്ചു സിക്സറുമടിച്ചു.ആഫ്രിക്കൻ നിരയിൽ ക്യാപ്റ്റൻ വാൻഡെർ ദു സെൻ (51) മാത്രമാണ് തിളങ്ങിയത്. മൂന്നു കളിയിൽ എട്ട് വിക്കറ്റെടുത്ത വിൻഡീസ് സ്പിന്നർ ഗുഡകേഷ് മോത്തിയാണ് പരമ്പരയിലെ താരം.