എടിഎം ഇടുപാടുകൾക്ക് രണ്ടു രൂപ വർധിപ്പിക്കും

കൊച്ചി:
എടിഎം ഉപയോഗത്തിനുള്ള ഇന്റർചേഞ്ച് ഫീസ് രണ്ടു രൂപ വർധിപ്പിക്കാൻ നാഷണൽ പേമെന്റ് കോർപറേഷനും,റിസർവ് ബാങ്കും അനുമതി നൽകി. സൗജന്യ പരിധിക്കപ്പുറമുള്ള എടിഎം ഇടപാടുകൾക്കാണ് നിരക്ക് ബാധകം. നിലവിൽ ഓരോ മാസവും സ്വന്തം ബാങ്കിന്റെ എടിഎമ്മുകളിൽ അഞ്ചു സൗജന്യ ഇടപാട് നടത്താം. മെട്രോ നഗരങ്ങളിൽ മൂന്നും മെട്രോ ഇതര നഗരങ്ങളിൽ അഞ്ചും സൗജന്യ ഇടപാടുകൾ അനുവദിച്ചിട്ടുണ്ട്. തെറ്റായ പിൻനമ്പർ മൂലം പരാജയപ്പെടുന്ന ഇടപാടുകൾക്ക് ചാർജ് ഈടാക്കരുതെന്ന് റിസർവ് ബാങ്ക് നിർദ്ദേശമുണ്ട്.