നാടൻ തോക്കും വാറ്റ് ചാരായവുമായി പാലോട് സ്വദേശിപ്പിടിയിൽ

നാടൻ തോക്കും വാറ്റ് ചാരായവുമായി പാലോട് സ്വദേശിപ്പിടിയിൽ നെടുമങ്ങാട് എക്സൈസ് സ്ക്വാഡിൻ്റെ പിടിയിൽ.
പാലോട് പെരിങ്ങമ്മല സ്വദേശി നൗഷാദ് ആണ് പിടിയിലായത്. ഇന്ന് വൈകുന്നേരമാണ് സംഭവം .
നെടുമങ്ങാട് എക്സൈസ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരIത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ ഇപ്പോൾ താമസിക്കുന്ന പാലോട് കരിമങ്കോട് ഊരാളി കോണത്ത് വീട്ടിൽ നിന്നാണ് നാടൻ തോക്കും ചാരായവും പിടികൂടിയത് . ഇതിനൊപ്പം കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ഓണം പ്രമാണിച്ച് നെടുമങ്ങാട് എക്സൈസ് നടത്തിയ സ്പെഷ്യൽ പരിശോധനയ്ക്കിടയിൽ ആണ് ഇയാൾ പിടിയിലാകുന്നത്