പുതിയ പാമ്പൻപാലം ഏപ്രിൽ 6 ന് തുറക്കും

രാമേശ്വരം:
രാമേശ്വരത്ത് പുതിയ പാമ്പൻപാലം ഏപ്രിൽ 6 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പകൽ 12.45 നാണ് താംബരം – രാമേശ്വരം എക്സ്പ്രസ് ടെയിൻ നാടിന് സമർപ്പിക്കുന്നത്. 531 കോടി രൂപ ചെലവിലാണ് പൊതുമേഖലാ സ്ഥാപനമായ റെയിൽ വികാസ് നിഗം ലിമിറ്റഡ് 2.10 കിലോമീറ്റർ നീളമുള്ള പാലം നിർമ്മിച്ചത്. പാലം മുകളിലേക്ക് 17 മീറ്റർ ഉയർത്താനാകും. 2022 മുതൽ പഴയ പാലത്തിലൂടെയുള്ള യാത്ര നിർത്തി വച്ചിരുന്നു. പുതിയ പാലം 2024 ഒക്ടോബറിലാണ് പൂർത്തീകരിച്ചത്. മത്സ്യബന്ധന ബോട്ടുകൾക്ക് കടന്ന പോകുന്നതിന് വഴിയൊരുക്കാനാണ് പാലത്തിന്റ മധ്യഭാഗം ഉയർത്താനും പിന്നീട് താഴ്ത്തി സാധാരണ നിലയിലാക്കി ട്രെയിനുകൾക്ക് കടന്നുപോകാനും സാധിക്കുന്ന വിധത്തിൽ വെർട്ടിക്കൽ ലിഫ്റ്റ് സംവിധാനമുള്ളതാക്കി തീർത്തത്.