വഖഫ് ബിൽ ഉടൻ സഭയിൽ
ന്യൂഡൽഹി:
വിവാദ വഖഫ് ബിൽ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിൽ പാർലമെന്റിൽ അവതരിപ്പിക്കും. വഖഫ് ബില്ലിൽ സംയുക്ത പാർലമെന്ററി സമിതി നിർദ്ദേശിച്ച ഭേദഗതികളിൽ ചിലത് ഉൾപ്പെടുത്തിയുള്ള കരടിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. ഭരണപക്ഷം നിർദ്ദേശിച്ച 23 ഭേദഗതികളോടെയാണ് ജെപിസി യോഗം വഖഫ് ബിൽ റിപ്പോർട്ട് അംഗീകരിച്ചത്. ഇതിൽ 14 എണ്ണം മന്ത്രിസഭാ യോഗം അംഗീകരിച്ചു . ഇവ കരട് ബില്ലിൽ ഉൾപ്പെടുത്തും.വഖഫ് സമിതികളിൽ മുസ്ലീങ്ങൾ അല്ലാത്ത രണ്ടംഗങ്ങൾക്ക് പുറമെ മുസ്ലീങ്ങൾ അല്ലാത്ത Shorts ഒഫീഷ്യോ അംഗങ്ങളെ കൂടി ഉൾപ്പെടുത്താൻ അനുവദിക്കുന്നതാണ്ജെപിസി അംഗീകരിച്ച ഭേദഗതി.