വിഴിഞ്ഞം കോൺക്ലേവിന് തുടക്കമായി
തിരുവനന്തപുരം:
വിഴിഞ്ഞം തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള ആദ്യത്തെ രാജ്യാന്തര കോൺക്ലേവിന് ചൊവ്വാഴ്ച തുടക്കമായി. ഹയാത്ത് റീജൻസിയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസം ഏഴു വിഷയങ്ങളിൽ പ്രസന്റേഷനും നാല് വിഷയങ്ങളിൽ പാനൽ ചർച്ചയും മൂന്ന് ഫയർസൈഡ് ചാറ്റുകളുമാണ് നടക്കുക. ഉദ്ഘാടന സമ്മേളനത്തിൽ വ്യവസായ മന്ത്രി അധ്യക്ഷത വഹിച്ചു. തുറമുഖ മന്ത്രി വി എൻ വാസവൻ, ശശി തരൂർ എം പി,അദാനി പോർട്ട് സ്പെഷ്യൽ ഇക്കണോമിക് സോൺ സി ഇ ഒ പ്രണവ് ചൗധരി എന്നിവർ സംസാരിച്ചു. കോൺക്ലേവിൽ മുന്നൂറ് പ്രതിനിധികൾ പങ്കെടുക്കും. ലോകത്തെ പ്രമുഖ ഷിപ്പിങ് കമ്പനികളായ മെർസ്ക്, എംഎസ്സി തുടങ്ങിയവരുടെ പ്രതിനിധികളും പങ്കെടുക്കും.