വി എസിന്റെ ആരോഗ്യ നിലയിൽ മാറ്റമില്ല

തിരുവനന്തപുരം:
പട്ടം എസ് യു ടി ആശുപത്രിയിൽ ചികിത്സയിലുള്ള സിപിഐഎം മുതിർന്ന നേതാവ് വി എസ് അച്ചുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. ഏഴു ദിവസമായി തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും വലിയ മാറ്റമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ജി സുധാകരൻ,എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, ചലച്ചിത്രഅക്കാദമി ചെയർമാൻ പ്രേംകുമാർ തുടങ്ങിയവർ വെള്ളിയാഴ്ച ആശുപത്രിയിലെത്തി.