കരൂർ ദുരന്തം:ഇരകള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് വിജയ്കരൂർ ദുരന്തം

 കരൂർ ദുരന്തം:ഇരകള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് വിജയ്കരൂർ ദുരന്തം

കരൂർ (തമിഴ്‌നാട്): കരൂരിലെ വേലുച്ചാമിപുരത്ത് നടന്ന ടിവികെ റാലിക്കിടെ നടന്ന അപകടത്തിൽ ടിവികെ (തമിഴക വെട്രി കഴകം) ജനറൽ സെക്രട്ടറി ബുസി ആനന്ദ്, കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി വിപി മതിയഴകൻ, സംസ്ഥാന ഭാരവാഹി സിടി നിർമ്മൽ കുമാർ എന്നിവർക്കെതിരെ പൊലീസ് കേസെടത്തു. പാർട്ടിയുടെ സംസ്ഥാന നേതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യക്ക് ആണ് കേസെടുത്തത്.

അതേസമയം സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് വിയജ് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് തന്‍റെ പാർട്ടി 20 ലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവർക്ക് 2 ലക്ഷം രൂപ വീതവും നല്‍കുമെന്ന് വിജയ് അറിയിച്ചു. സംഭവത്തില്‍ വിജയ് തന്‍റെ അഗാധമായ ദുഃഖവും രേഖപ്പെടുത്തി.

വിജയുടെ എക്‌സ് പോസ്റ്റ്

‘എന്‍റെ ഹൃദയത്തിൽ വസിക്കുന്ന എല്ലാവർക്കും നമസ്‌കാരം.

ഇന്നലെ കരൂരിൽ സംഭവിച്ചതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ എന്‍റെ മനസും ഹൃദയവും അവിശ്വസനീയമാംവിധം ഭാരപ്പെട്ടിരിക്കുന്നു. അങ്ങേയറ്റം ദുഃഖകരമായ ഈ മാനസികാവസ്ഥയിൽ, നമ്മുടെ പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ എന്‍റ മനസ് അനുഭവിക്കുന്ന വേദന എങ്ങനെ പ്രകടിപ്പിക്കണമെന്ന് എനിക്കറിയില്ല. എന്‍റെ കണ്ണുകളും മനസും നീറുകയും അസ്വസ്ഥവുമാണ്.

ഞാൻ കണ്ടുമുട്ടിയ നിങ്ങളുടെയെല്ലാം മുഖങ്ങൾ എന്‍റെ മനസിലേക്ക് വരുന്നു. വാത്സല്യവും സ്നേഹവും പ്രകടിപ്പിക്കുന്ന എന്‍റെ കൂടപ്പിറപ്പുകളെ കുറിച്ച് ചിന്തിക്കുമ്പോൾ, എന്‍റെ ഹൃദയം കൂടുതല്‍ വിങ്ങുകയാണ്.

എനിക്ക് പ്രിയപ്പെട്ടവർ… നമ്മുടെ പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ട നിങ്ങൾക്ക് എന്‍റെ അഗാധമായ അനുശോചനം അറിയിക്കുമ്പോൾ, ഈ വലിയ ദുഃഖം ഞാൻ നിങ്ങളുമായി പങ്കിടുന്നു.

നമുക്ക് നികത്താൻ കഴിയാത്ത ഒരു നഷ്‌ടമാണിത്. ആരൊക്കെ ആശ്വാസം നൽകിയാലും, നമ്മുടെ പ്രിയപ്പെട്ടവരുടെ നഷ്‌ടം നമുക്ക് സഹിക്കാൻ കഴിയില്ല. എന്നിരുന്നാലും, നിങ്ങളുടെ കുടുംബത്തിലെ ഒരാളെന്ന നിലയിൽ, പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ട് ദുരിതമനുഭവിക്കുന്ന അവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതവും, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 2 ലക്ഷം രൂപ വീതവും നൽകാൻ ഞാൻ ഉദ്ദേശിക്കുന്നു. നഷ്‌ടത്തിന് മുന്നിൽ ഇത് വലിയ തുകയല്ല. എന്നിരുന്നാലും, ഈ സമയത്ത്, നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗമെന്ന നിലയിൽ, എന്‍റെ ബന്ധുക്കളായ നിങ്ങളോടൊപ്പം എന്‍റെ ഹൃദം ചേർത്ത് വയ്‌ക്കേണ്ടത് എന്‍റെ കടമയാണ്.

അതുപോലെ, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എല്ലാ പ്രിയപ്പെട്ടവരും വളരെ വേഗം സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങണമെന്ന് ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നു. ചികിത്സയിൽ കഴിയുന്ന ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ടവർക്കും നമ്മുടെ തമിഴ്‌നാട് വെട്രി കഗമഗൻ തീർച്ചയായും എല്ലാ സഹായവും നൽകുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.

ദൈവകൃപയാൽ, എല്ലാത്തിൽ നിന്നും കരകയറാൻ നമുക്ക് പരിശ്രമിക്കാം’.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News