മുഖ്യമന്ത്രി എന്നോടൊപ്പം’ (CM with ME) സിറ്റിസൺ കണക്ട് സെന്റർ ഉദ്ഘാടനം സെപ്റ്റംബർ 29 ന്

 മുഖ്യമന്ത്രി എന്നോടൊപ്പം’ (CM with ME) സിറ്റിസൺ കണക്ട് സെന്റർ ഉദ്ഘാടനം സെപ്റ്റംബർ 29 ന്

റിപ്പോർട്ട് :സുമേഷ്‌കൃഷ്ണൻ

പരാതികൾ അറിയിക്കാൻ ഉള്ള നമ്പർ 18004256789

‘മുഖ്യമന്ത്രി എന്നോടൊപ്പം’ (CM with ME) സിറ്റിസൺ കണക്ട് സെന്റർ ഉദ്ഘാടനം സെപ്റ്റംബർ 29 ന് വൈകിട്ട് 5 ന് വെള്ളയമ്പലത്ത് പഴയ എയർ ഇന്ത്യ ഓഫീസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

സംസ്ഥാന സർക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുക, ജനങ്ങളുടെ അഭിപ്രായങ്ങൾ ഉൾക്കൊള്ളുക, ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക. സർക്കാരിന്റെ പരിപാടികളും പദ്ധതികളും ജനങ്ങളിൽ എത്തിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ‘മുഖ്യമന്ത്രി എന്നോടൊപ്പം’ സിറ്റിസൺ കണക്ട് സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്.

സിറ്റിസൺ കണക്ട് സെന്ററിന്റെ നടത്തിപ്പ്, മേൽനോട്ട ചുമതല ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിനാണ്. കിഫ്ബിയാണ് അടിസ്ഥാന, സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News